24.5 C
Saudi Arabia
Monday, February 23, 2026
spot_img

മകളെ കാണാൻ ഒമാനിലെത്തിയ മലയാളി ഹൃദയാഘാതം മൂലം സലാലയിൽ അന്തരിച്ചു

സലാല: സന്ദർശക വിസയിൽ മകളെ കാണാൻ ഒമാനിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ആലപ്പുഴ തകഴി കുന്നുമ്മ സ്വദേശി മങ്ങാട്ടു വീട്ടിൽ രമേശൻ (64) ആണ് സലാലയിൽ വെച്ച് മരണപ്പെട്ടത്. സലാലയിലുള്ള മകൾ നീതുവിനൊപ്പമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. അവിടെ വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേശവ പണിക്കരുടെയും വാസന്തി അമ്മയുടെയും മകനാണ്.

മകൾ നീതുവിനൊപ്പം സമയം ചെലവഴിക്കാനായി എത്തിയ രമേശന്റെ അപ്രതീക്ഷിത മരണം ബന്ധുക്കളെയും പ്രവാസലോകത്തെ സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സലാലയിലെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നടന്നുവരികയാണ്. തകഴി ഗ്രാമത്തിന് സുപരിചിതനായ രമേശന്റെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles