24.5 C
Saudi Arabia
Monday, February 23, 2026
spot_img

‘പ്രവാസവും മനുഷ്യർക്കൊപ്പം’ കാന്തപുരത്തിന്റെ കേരള യാത്രക്ക് റിയാദിൽ ഐക്യദാർഢ്യം.

റിയാദ്: ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയവുമായി കേരളം മുസ്‌ലിം ജമാഅത്ത് നടത്തിയ കേരള യാത്രയോട് റിയാദിലെ പ്രവാസി സമൂഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ‘പ്രവാസവും മനുഷ്യർക്കൊപ്പം’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജിയൺ കമ്മിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്. ‘

“സൃഷ്ടാവിന്റെ പ്രതിനിധികളാണ് മനുഷ്യർ. സഹജീവികളോട് കരുണ്യം കാണിക്കുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുക എന്നതാണ് ഓരോ വിശ്വാസിയുടെയും ധർമ്മം” സെന്റിനറി ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പഠിപ്പിക്കുന്നതും ഇതേ മാനവിക മൂല്യങ്ങളാണ്. എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളാനും വേദനിക്കുന്നവന്റെ കണ്ണുനീരൊപ്പാനും മനുഷ്യത്വത്തിന് മാത്രമേ സാധിക്കൂ എന്ന് സമ്മേളനം ഓർമ്മിപ്പിച്ചു.

ജാതി-മത-വർണ്ണ വിവേചനങ്ങൾക്കതീതമായി മനുഷ്യത്വത്തിന്റെ വലിയ സന്ദേശം ഉയർത്തിപ്പിടിക്കുന്നതായിരുന്നു ബത്തയിലെ ഡി പാലസിൽ നടന്ന സമ്മേളനം. ആരിഫ് ചുഴലിയും ടീമും തീം സോങ്ങ് അവതരിപ്പിച്ചു. ഇബ്രാഹിം കരീം സ്വാഗതം പറഞ്ഞു. മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ച സമ്മേളനം ഷാഹിദ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. ഭരണഘടനയും മാനവികതയും നേരിടുന്ന വെല്ലുവിളികൾക്കിടയിൽ കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രസക്തി വർത്തമാന കാല സംഭവ വികാസങ്ങളെ ഉദ്ധരിച്ചു കൊണ്ട് സൈനുദ്ധീൻ കുനിയിൽ പറഞ്ഞു.

കേരള യാത്രയുടെ ഭാഗമായി ഭരണാധികാരികൾക്ക് കൈമാറിയ വികസന രേഖയെക്കുറിച്ചുള്ള ചർച്ചകൾ സമ്മേളനത്തിൽ സജീവമായിരുന്നു. നാടിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പരിസ്ഥിതി, കാരുണ്യം, സേവനം, വാണിജ്യം, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി സർവ്വ മേഖലകളെയും സ്പർശിക്കുന്ന ഒരു മികച്ച രേഖയാണിതെന്ന് സമ്മേളനം വിലയിരുത്തി. വരാനിരിക്കുന്ന തലമുറയുടെ ക്ഷേമം മുൻനിർത്തി തയ്യാറാക്കിയ ഇത്തരം വികസന ആശയങ്ങൾ നടപ്പിലാക്കുന്നത് നാടിന് വലിയ ഗുണം ചെയ്യുമെന്നും മാനവിക താല്പര്യത്തോടെയുള്ള ഇത്തരം ശ്രമങ്ങളെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണയ്ക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

റിയാദിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിന് ആശംസകൾ നേർന്നു. സലിം കളക്കര, സത്താർ താമരത്ത്, സഫറുദ്ധീൻ താഴേക്കോട്, നജീം കൊച്ചുകലുങ്ക്, ഇബ്രാഹിം സുബ്ഹാൻ, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷിബു ഉസ്മാൻ, ഹനീഫ ഗ്ലോബൽ, ശിഹാബ് കൊട്ടുകാട്, സലാം വടകര എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles