20.8 C
Saudi Arabia
Tuesday, March 31, 2026
spot_img

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ മരണപെട്ടു

മദീന: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ മരണപെട്ടു. മലപ്പുറം കോഡൂർ മംഗാട്ടുപുലം സ്വദേശി മൂസ നാണത്ത് ആണ് മരണപ്പെട്ടത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് വന്നതായിരുന്നു. ഇശാ നിസ്‌കാരശേഷം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മദീനയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം.

ഭാര്യ: കദീജ, മക്കള്‍ : റസ്സിയ, ബുഷ്റ, അബ്‌ദു റഷീദ്, അബ്ദു റഹ്മാൻ, മുഹമ്മദ് അലി, അബ്ദുൽ കരീം, റാശിദ്. മരണാനുബന്ധ നടപടി ക്രമങ്ങൾക്ക് ഐസിഎഫ് പ്രവർത്തകരായ മുഹിയുദ്ധീൻ സഖാഫി, മുസ്‌തഫ ചെങ്ങാനി, ബിഷർ പാപ്പിനിശ്ശേരി, അബ്ദുറസാഖ് ഉള്ളാളം, ഇസ്മാഈൽ തങ്ങൾ നേതൃത്വം നൽകി വരുന്നു. ജനാസ മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles