29.8 C
Saudi Arabia
Tuesday, February 10, 2026
spot_img

കെ എസ് ആർ ടി സി ബസ് സ്കൂട്ടറിലിടിച്ചു യുവ അഭിഭാഷക മരിച്ചു

കോട്ടയം:  പള്ളത്ത്  സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. കോട്ടയം ബാറിലെ അഭിഭാഷകയായിരുന്നു. ബുധനാഴ്ച വൈകിട്ട് കോട്ടയം എംസി റോഡില്‍ പള്ളത്ത്  നടന്ന അപകടത്തിൽ ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പില്‍ ഫര്‍ഹാന ലത്തീഫ് (24) ആണ് മരിച്ചത്.   കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഫര്‍ഹാന സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ യുവതിയെ അതുവഴി വന്ന യുവാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ഫര്‍ഹാന ലത്തീഫ്  മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, എംജി സര്‍വ്വകലാശാല യൂണിയന്‍ അംഗം, ലീഗല്‍ തോട്ട് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles