ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: സന്ദർശക  വിസയിൽ മകനോടൊപ്പം ജിദ്ദയിൽ താമസിക്കുന്ന  ആലപ്പുഴ സ്വദേശിനി ജമീല ബീവി (68)  ഇന്ന് (വെള്ളിയാഴ്ച ) ജിദ്ദ സുലൈമാൻ ഫക്കി ഹോസ്പിറ്റലിൽ ഹൃദ യാഘാതം മൂലം മരണപ്പെട്ടു.

ആലപ്പുഴ ഇന്ദിര ജംഗ്ഷനിൽ താമസിക്കുന്ന ജമീലാ ബീവിയാണ് മരണപ്പെട്ടത്. ഈ മാസം അഞ്ചാം തീയതിയാണ് സന്ദർശക വിസയിൽ ജിദ്ദയിൽ എത്തിയത്. ഏക മകൻ ഫൈസൽ റഹ്മാന്റെ കൂടെയായിരുന്നു താമസം. ഷമീന ഷറഫ്, ഷബീന ഹാരിസ്,സുമയ്യ ഷാജി, സുറയ്യ ഷംസുദ്ദീൻ, ഫൌസിയ നാസർ പെൺ മക്കളാണ്. ജനാസ ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നിയമനടപടികളും മറ്റും ആലപ്പുഴ ജില്ലാ  കെ എം സി സി സെക്രട്ടറി നൌഷാദ്  പാനൂരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Related Articles

- Advertisement -spot_img

Latest Articles