മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ടു മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

വയനാട്: മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കോഴിക്കോട് – മാനന്തവാടി റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ കാറിലെ യാത്രക്കാരാണ്. ഇതിൽ ഒരാൾ കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ രഞ്ജു മാത്യു ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസും കാറും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അമിതവേഗതയാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles