22.6 C
Saudi Arabia
Thursday, February 12, 2026
spot_img

അവയവക്കടത്ത് മുഖ്യപ്രതി ഹൈദരാബാദിൽ പിടിയിൽ

കൊച്ചി: കേരളത്തിൽ നിന്നും  ഇറാനിലേക്ക്  അവയവക്കടത്ത്  നടത്തിയ  മാഫിയാ സംഘത്തിന്റെ  മുഖ്യകണ്ണി ഹൈദരാബാദിൽ പൊലീസ് പിടിയിലായി. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

ഹൈദരാബാദ് കേന്ദ്രീകരിച്ചാണ്  അവയവക്കടത്ത്  നടത്തുന്ന സംഘത്തിന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.  അവിടെയുള്ളയാളാണു പ്രധാന കണ്ണിയെന്ന്    കേസിൽ നേരത്തെ പിടിക്കപ്പെട്ട സാബിത്ത് നാസർ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു.

അവയവമാഫിയയുമായി സാബിത്തിനെ ബന്ധിപ്പിച്ചത് ഹൈദരാബാദിലെ വ്യക്തിയാണ്.  ഇയാളാണ് അവയവ കടത്ത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.  2019ലാണ് സാബിത്  സ്വന്തം വൃക്ക വിൽകുന്നത്.   ഈ മേഖലയിലെ ബിസിനസ് സാധ്യത  മനസ്സിലാക്കിയതിന്  പിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സാബിത്ത് മൊഴി നൽകിയിരുന്നു.

ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണ് അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവുമെന്ന്  സബിത് നാസര്‍ പൊലീസിനോട് പറഞ്ഞിരുന്നു  അതടിസ്ഥാനത്തിലാണ് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles