മക്ക: ഐ.സി.എഫ് -ആർ.എസ്.സി ഹജ്ജ് വോളണ്ടിയർ കോർ 2026-ന്റെ ആഭിമുഖ്യത്തിൽ മക്കയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മക്കയിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തപ്പെട്ടത്. ഹജ്ജ് സീസണിനോടനുബന്ധിച്ച് തീർത്ഥാടകരുടെയും അടിയന്തര ചികിത്സ ആവശ്യങ്ങളുടെയും ഭാഗമായി രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ള വോളണ്ടിയർമാരും സാമൂഹിക പ്രവർത്തകരും രക്തദാന ക്യാമ്പിൽ സജീവമായി പങ്കെടുത്തു.
ഹാജിമാരുടെ ക്ഷേമത്തിനായി കഴിഞ്ഞ ദശ വർഷക്കാലം ഹജ്ജ് വേളയിൽ ഐ.സി.എഫ്– ആർ.എസ്.സി വോളണ്ടിയർ കോർ രക്തദാനം നൽകി വരുന്നത്തിൻ്റെ ഭാഗമായി കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോക്ടർ ബദീ അബ്ദുൽ റഹീം ഹജ്ജ് വോളണ്ടിയർ കോറിന് പ്രത്യേക അനുമോദന സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.ഇത്തരം മാനുഷ്യക മൂല്യങ്ങളെ ഉയർത്തിയുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സഹജീവി സ്നേഹത്തിൻറെ ഭാഗമാണെന്നും ഡോക്ടർ അബ്ദുൽ റഹീം പറഞ്ഞു
സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ സേവനത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും ഇത്തരം ക്യാമ്പുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഹജ്ജ് വോളണ്ടിയർ ചെയർമാൻ ഹനീഫ അമാനി. കോഡിനേറ്റർ ഇസ്ഹാഖ് ഖാദിസിയ ക്യാപ്റ്റൻ മൊയ്തീൻ കോട്ടോപ്പാടം എന്നിവർ അറിയിച്ചു.
പരിപാടിയിൽ ഹജ്ജ് വോളണ്ടിയർ കോർ ഭാരവാഹികളായ സൽമാൻ വേങ്ങളം, ജമാൽ മുക്കം, ഹമീദ് ഹാജി പൂക്കോടൻ, ഫഹദ് തൃശൂർ,അലി ഖാൻ കോട്ടക്കൽ, കബീർ ചൊവ്വ, ഷെഫിൻ ആലപ്പുഴ,റാഷിദ് ഹിശാമി മലബാരി ഫിറോസ് സഅദി, ജാഫർ കരേക്കാട് എന്നിവരും മീഡിയ വിങ് കോർഡിനേറ്റർ ജുനൈദ് കൊണ്ടോട്ടി,അൻസർ താനാളൂർ മെഡിക്കൽ ടീം അംഗങ്ങളായ ജംഷാദ്, മൊയ്ദീൻ കോട്ടോപ്പാടം തുടങ്ങി മക്കയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ സംബന്ധിച്ചു.



