ഹജ്ജ് തീർത്ഥാടനത്തിൽ പകർന്നു കിട്ടിയ സന്ദേശം ജീവിത വഴിയിൽ പകർന്നു നൽകുക, കൊണ്ടോട്ടി സെന്റർ ജിദ്ദ

ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിൽ പകർന്നു കിട്ടിയ സന്ദേശം ജീവിതത്തിന്റെ സമഗ്ര മേഖലയിലും പ്രതിഫലിപിച്ച് ഹാജ്ജിമാർ സമകാലീന മനുഷ്യ സമൂഹത്തിന് മാതൃകയാകണമെന്ന് കൊണ്ടോട്ടി സെന്റർ ജിദ്ദ. പ്രവാചകൻ ഇബ്രാഹിം (അ), ഇസ്മായിൽ (അ), ഹാജർ ബീവി എന്നിവരുടെ വിശ്വാസവും, സമർപണവും, ത്യാഗവും, പ്രതീക്ഷയും വിശ്വാസികൾക്ക് കരുത്താകണം. പ്രവാചകൻ മുഹമ്മദ്‌ (സ) യുടെ അറഫാ സംഘമത്തിൽ പ്രഖ്യാപിച്ച സന്ദേശങ്ങൾ മുറുകെ പിടിച്ച് സമൂഹത്തിൽ വിവേചന രഹിതമായ ഇടപെടലുകൾക്ക് നേതൃത്വം നൽകണമെന്നും സന്ദേശത്തിൽ പറഞ്ഞു. ഒരുമ പ്രസിഡന്റ്‌ കബീർ കൊണ്ടോട്ടിയാണ് ഹജ്ജിമാർക്കുള്ള സന്ദേശം നൽകിയത്. കൊണ്ടോട്ടി മുൻസിപാലിറ്റി പരിധിയിൽ നിന്നും ഈ വർഷം ഹജ്ജിന് എത്തിയ തീർത്ഥാടകർക്ക് കൊണ്ടോട്ടി സെന്റർ ജിദ്ദയും, ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റിയും സംയുക്തമായി ജിദ്ദയിൽ സംഘടിപ്പിച്ച സ്വീകരണം ഗഫൂർ ചുണ്ടക്കാടൻ്റെ അധ്യക്ഷതയിൽ അഷ്‌റഫ് കോമു ഉൽഘാടനം ചെയ്തു.

ചടങ്ങിൽ വിദ്യാഭ്യാസ, വ്യക്തിത്വ വികസന രംഗത്ത് മികവ് പുലർത്തി അംഗീകാരം നേടിയ സഫ്‌വ വട്ടപറമ്പൻ, ഇഷാൻ റിസ്‌വി, റെജാ ഫാതിം, ആമിന റിഹാം കൊമ്മേരി എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. ഡോക്ടർ അഹമ്മദ് അരീക്കാട്ട് (റിലീഫ് ഹോസ്‌പറ്റൽ) പാണ്ടിക്കാടൻ കുഞ്ഞാലൻ ഹാജി (തുറക്കൽ മഹല്ല് പ്രസിഡന്റ്) ഏക്കാടൻ അബ്‌ദു സുബ്ഹാൻ (തുറക്കൽ മഹല്ല് സെക്രട്ടറി) ഹമീദ്, ഹുദൈഫ്, ഉമ്മർകോയ, നൗഫൽ പറമ്പാടൻ തുടങ്ങിയ അതിഥികൾ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

മൊയ്തീൻ ചെമ്പാൻ, അബ്ബാസ് ചെമ്പൻ, ഉസ്‌മാൻ കോയ എരഞ്ഞിക്കൽ, എ ടി ബാവ തങ്ങൾ, സാബിത്ത് പാണ്ടിക്കാടൻ എന്നിവർ സംസാരിച്ചു. ഇഹാൻ റിസ്‌വി ഖിറാഅത്ത് നടത്തി. കൊണ്ടോട്ടി സെന്റർ ജനറൽ സെക്രട്ടറി റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും, ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു. നംഷീർ കൊണ്ടോട്ടി, അഷ്‌റഫ് കൊട്ടേൽസ്, ഇർഷാദ് കളത്തിങ്ങൽ, സലീം നാണി, എ.ടി.നസ്‌റു തങ്ങൾ, എ.ടി നാണി തങ്ങൾ, റഫീഖ് മധുവായി, ശാലു വാഴയൂർ, പി . പി ഫൈസൽ, ലത്തീഫ് മക്ക, ഇസ്‌മായിൽ നെടിയിരുപ്പ്, അസ്‌കർ മൊക്കൻ, ബാസിത്ത് പാണ്ടിക്കാടൻ, മുനീർ എം,എ.പി. സക്കരിയ, പി.കെ അനീസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles