ആഗോള പരിസ്ഥിതി രംഗത്ത് പുതിയ മാതൃകകൾ തീർത്ത് ഡോ. മുരളി തുമ്മാരുകുടി പടിയിറങ്ങി.

തിരുവനന്തപുരം: മംഗോളിയയിൽ സമാപിച്ച യു.എൻ കൺവെൻഷൻ ടു കോംബാറ്റ് ഡിസേർട്ടിഫിക്കേഷന്റെ പതിനേഴാമത് ഉച്ചകോതിയോടെ, , ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടറും അന്താരാഷ്ട്ര പ്രശസ്തനായ പരിസ്ഥിതി വിദഗ്ധനുമായ ഡോ. മുരളി തുമ്മാരുകുടി ഔദ്യോഗിക യു.എൻ കരിയറിന് വിരാമമിട്ടു. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം കെട്ടിപ്പടുത്ത നേതൃനിരയ്ക്കാണ് ചരിത്രപരമായ സമ്മേളനത്തോടെ സമാപ്തിയായത്.
വിരമിച്ചുള്ള മടക്കം കേരളത്തിന്റെ ദുരന്ത ലഘൂകരണ മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടിത്തട്ടിൽ നിന്നും കെട്ടിപ്പടുക്കുകയും ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ അന്താരാഷ്ട്രതലത്തിൽ വലിയ പ്രശംസയാണ് നേടിയത്. ഭൂമിയുടെ നശീകരണത്തെ ചെറുക്കുന്നതിനായി പരമ്പരാഗത വഴികൾക്കപ്പുറം നൂതനവും ധീരവുമായ സമീപനങ്ങളാണ് മുരളി തുമ്മാരുകുടി തന്റെ കാലയളവിൽ നടപ്പിലാക്കിയത്.

ഖനനാനന്തര പാരിസ്ഥിതിക പുനരുജ്ജീവനം ഉറപ്പാക്കുക, വിശ്വാസ സമൂഹങ്ങളുടെ സേവനങ്ങളെ പരിസ്ഥിതി സംരക്ഷണത്തിനായി ഉപയോഗപ്പെടുത്തുക, പ്രാദേശികമായി മാറ്റങ്ങൾ സൃഷ്ടിക്കുന്ന യുവ ഇക്കോ സംരംഭകരെ പിന്തുണയ്ക്കുക, ഭൂസംരക്ഷണത്തെക്കുറിച്ചുള്ള അറിവുകൾ സാർവത്രികമാക്കാൻ സർവകലാശാലകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുക തുടങ്ങിയ ഒട്ടനവധി സുപ്രധാന-ചുവടുവെപ്പുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. വെറുമൊരു ബിസിനസ്സ് മാതൃക എന്നതിലുപരി, സ്റ്റാർട്ടപ്പുകളിലൂടെയും നിക്ഷേപയോഗ്യമായ പരിഹാരങ്ങളിലൂടെയും ഒരു ‘റസ്റ്റോറേഷൻ ഇക്കോണമി’ കെട്ടിപ്പടുക്കുകയാണ് അദ്ദേഹം ചെയ്തത്.

അന്താരാഷ്ട്ര തലത്തിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ചു കേരളത്തിലേക്ക് തിരികെ വരുമ്പോൾ അത് സ്വന്തം നാടിനും വലിയ രീതിയിൽ പ്രയോജനപെടുത്താൻ കഴിയും.
പ്രകൃതി ദുരന്തങ്ങളെയും പാരിസ്ഥിതിക വെല്ലുവിളികളെയും ശാസ്ത്രീയമായി നേരിടുന്നതിൽ ദീർഘവർഷത്തെ ആഗോള അനുഭവസമ്പത്തുള്ള മുരളി തുമ്മാരുകുടിയുടെ സാന്നിധ്യം കേരളത്തിന്റെ ദുരന്ത ലഘൂകരണ പദ്ധതികൾക്കും നവകേരള നിർമ്മിതിക്കും മുതൽക്കൂട്ടാകും.

വയനാട് ഉൾപ്പെടെയുള്ള ഉരുൾപൊട്ടൽ ദുരന്തങ്ങളെ അഭിമുഖീകരിച്ച കേരളത്തിന്, ആഗോളതലത്തിൽ അദ്ദേഹം നടപ്പിലാക്കിയ പരിസ്ഥിതി സൗഹൃദ വീണ്ടെടുപ്പ് മാതൃകകളും ലാൻഡ് റസ്റ്റോറേഷൻ ആശയങ്ങളും വലിയ തോതിൽ സഹായകരമാകും. അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളും പുതിയ തലമുറയ്ക്കുള്ള മാർഗനിർദ്ദേശങ്ങളും കേരളത്തിലെ പാരിസ്ഥിതിക വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങൾക്ക് പുതിയ ദിശാബോധം നൽകാൻ ഉപകരിക്കും.

Related Articles

- Advertisement -spot_img

Latest Articles