ഐ സി എഫ് സ്നേഹസംഗമം സംഘടിപ്പിച്ചു.

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) ബഹ്റൈൻ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റി സ്നേഹ സംഗമം സംഘടിപ്പിച്ചു. ഉമ്മുൽ ഹസം സുന്നി സെന്ററിൽ നടന്ന സംഗമം അബ്ദുറസാഖ് ഹാജി ഇടിയങ്ങരയുടെ അദ്ധ്യക്ഷതയിൽ ഐ. സി. എഫ്. ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം സി അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രവാചക ജീവിതത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ എഴുതി ഐ. സി. എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ‘സ്‌നേഹമായ്, ആര്‍ദ്രമായ്’ എന്ന പുസ്തകവിതരണവും നടന്നു. പ്രവീൺ ഉമ്മുൽ ഹസം , ബാബു എന്നിവർ സംസാരിച്ചു. ഐ. സി എഫ് റീജിയൻ സെക്രട്ടറി അസ് കർ താനൂർ സ്വാഗതവും അസീസ് പൊട്ടച്ചിറ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles