വടകര എം.ഡി.എം.എ കേസ് പ്രതി കീർത്തനയ്ക്ക് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കുത്തേറ്റു; ഭർത്താവ് വിനീഷ് കസ്റ്റഡിയിൽ

കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ പ്രതിയായ കീർത്തനയ്ക്ക് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കുത്തേറ്റു. സംഭവത്തിൽ കീർത്തനയുടെ ഭർത്താവ് വിനീഷിനെ പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു. ഇന്ന് (ശനിയാഴ്ച) രാവിലെ പത്ത് മണിയോടെ വടകര പോലീസ് സ്റ്റേഷൻ പരിസരത്തുവെച്ചാണ് നാടകീയമായ ആക്രമണം നടന്നത്. ലഹരിമരുന്ന് കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകളുടെ ഭാഗമായി വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതായിരുന്നു കീർത്തന. ഈ സമയം സ്ഥലത്തെത്തിയ ഭർത്താവ് വിനീഷ് കീർത്തനയെ അക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ വിനീഷിനെ കസ്റ്റഡിയിലെടുത്ത വടകര പോലീസ് ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles