ഹോർമുസ് കടലിടുക്കിൽ നാവിഗേഷൻ സംവിധാനങ്ങൾ തകർക്കപ്പെട്ടു; രാത്രിയിൽ കപ്പൽ ഗതാഗതം തടഞ്ഞതായി ഇറാൻ

ദുബൈ: ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിലുള്ള നാവിഗേഷൻ സഹായ സംവിധാനങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വെളിപ്പെടുത്തി. അപകടസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അനുമതിയില്ലാത്ത ഒരു ചരക്കുകപ്പലുകളും രാത്രി സമയത്ത് ഈ തന്ത്രപ്രധാനമായ സമുദ്രപാതയിലൂടെ കടന്നുപോയിട്ടില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) നാവികസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കിയും നിർദ്ദേശിച്ച പാതകൾ ലംഘിച്ചും കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഐ.ആർ.ജി.സി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സമുദ്രപാതയിലെ സിഗ്നലിംഗ് സംവിധാനങ്ങൾ തകർന്നതും മൈനുകളുടെ ഭീഷണിയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ അഞ്ചിലൊന്ന് എണ്ണ വിതരണവും നടക്കുന്ന ഹോർമുസ് കടലിടുക്കിൽ സുരക്ഷാ പ്രതിസന്ധി രൂക്ഷമായതോടെ വാണിജ്യ കപ്പലുകളുടെ നീക്കം താറുമാറായിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles