തബൂക്ക്: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സൗദി തബൂക്ക് ഐ.സി.എഫ് റീജനൽ കമ്മിറ്റി നിർമ്മിച്ച ‘സാന്ത്വന കിണർ’ നാടിന് സമർപ്പിച്ചു. തെന്നല വെസ്റ്റ് ബസാറിൽ സജ്ജമാക്കിയ കിണറിന്റെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ അനീഫൽ ഫൈസി നിർവ്വഹിച്ചു. ജനക്ഷേമ പദ്ധതികളുടെ ഭാഗമായി ഐസിഎഫ് തബൂക്ക് കമ്മിറ്റി നിർമ്മിക്കുന്ന 15-ാമത്തെ കിണറാണിത്
സാമൂഹിക-സാംസ്‌കാരിക സാന്ത്വന ജീവ കാരുണ്യ രംഗങ്ങളിൽ ഐ.സി.എഫ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നേതാക്കൾ വ്യക്തമാക്കി. ചടങ്ങിൽ അബ്ദുൽ റഷീദ് സഖാഫി ആക്കോട് സ്വാഗതം ആശംസിച്ചു.
അബൂബക്കർ അഹ്‌സനി തെന്നല, റഫീഖ് ഹാജി വി.ഐ.പി, ഹംസ തയ്യുള്ളതിൽ, മഹറൂഫ് കൊളപ്പയിൽ (വെൽ വേ), ബഷീർ സഖാഫി, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ത്വാഹിർ, ഐ.സി.എഫ് പ്രതിനിധി മുഹമ്മദ് ഇബ്രാഹിം, വാർഡ് മെമ്പർ മുഹമ്മദ് ഇസ്മായിൽ തുടങ്ങിയ പ്രമുഖ വ്യക്തികളും പ്രാദേശിക നേതാക്കളും സംബന്ധിച്ചു.



