സൊമാലിയയിൽ മെഡിക്കൽ സേവനവുമായി കെ എസ് റിലീഫ്

റിയാദ്: സൊമാലിയയിലെ മൊഗാദിഷുവിലെ ബനാദിർ ഹോസ്പിറ്റലിലെ  ഡയാലിസിസ് സെൻ്ററിൽ  മെഡിക്കൽ സേവനങ്ങൾ ചെയ്തു കെ എസ് റിലീഫ്. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻ്ററിന്റെ  (KSrelief)  നേതൃത്വത്തിലാണ് സേവന പ്രവർത്തങ്ങൾ തുടർന്നു വരുന്നത്.

2024 മെയ് മാസത്തിൽ മാത്രം 348 രോഗികൾക്കുളള വിദഗ്ത സേവനങ്ങൾ കേന്ദ്രം പൂർത്തിയാക്കി. അവരിൽ 163 പേർക്ക് 1,051 ഷെഡ്യൂൾ ഹീമോഡയാലിസിസ് സെഷനുകളും 12 എമർജൻസി സെഷനുകളും നൽകി. കൂടാതെ, 177 രോഗികൾക്ക് ഔട്ട്പേഷ്യൻ്റ് ക്ലിനിക്ക് സേവനങ്ങളും മെഡിക്കൽ പരിശോധനകളും നൽകി

ചികിൽസ തേടിയ രോഗികളിൽ 62% പുരുഷന്മാരും 38% സ്ത്രീകളും ഉൾപ്പെടുന്നു.  പി ന്നോക്ക രാജ്യങ്ങളിലെ മെഡിക്കൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനും രോഗികളെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിച്ചെടുക്കുന്നതിന്നും  KSrelief വഴി സൗദി അറേബ്യ നൽകുന്ന സഹായങ്ങളുടെ ഭാഗമാണ് ഈ പ്രവർത്തങ്ങൾ.

Related Articles

- Advertisement -spot_img

Latest Articles