ഇ പി ജയരാജനെ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കി

തി​രു​വ​ന​ന്ത​പു​രം: എൽ ഡി എഫ് കൺവീനർ സ്ഥാനം  ഇ പി ജ​യ​രാ​ജ​ൻ ഒഴിഞ്ഞതായും ടി പി രാമകൃഷ്ണന് പകരം ചുമതല നല്കിയതായും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. ​

എൽ ഡി എഫ് കൺവീനർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തങ്ങളിൽ പരിമിതികളുണ്ടായി. തെരെഞ്ഞെടുപ്പ് സമയത്തെ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ പല പ്രശ്നങ്ങൾക്കും കാരണമായി. അദ്ദേഹത്തിന്റെ പല വിഷയങ്ങളും പഠിച്ചത്തിന്റെ ശേഷമാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമായി തുടരുമെന്നും ഗോവിന്ദൻ അറിയിച്ചു.

​

സി പി എമ്മിൽ പവർ ഗ്രൂപ്പുണ്ടെന്ന സതീശന്റെ വിമര്ശനത്തോട് പ്രതികരിച്ച ഗോവിന്ദൻ, കോൺഗ്രസ്സിൽ അവസരം ലഭിക്കാൻ ചൂഷണത്തിന് നിന്ന് കൊടുക്കണമെന്നാണ് പറഞ്ഞത്. എ ഐ സി സി മുൻ വനിതാ അംഗം സിമി റോസ്ബലിന്റെ വാക്കുകളെ പരമാർശിച്ചായിരുന്നു മറുപടി. കോൺഗ്രസ്സിൽ ലിംഗവിവേചനമുണ്ടെന്നും പ്രീതിപ്പെടുത്താൻ പറ്റാത്തവർക്ക് പ്രതിപക്ഷ നേതാവിന്റെ ഗുഡ് ബുക്കിൽ ഇടം ലഭിച്ചില്ലെന്നും അവർ പറഞ്ഞതായി ഗോവിന്ദൻ  മാസ്റ്റർ പറഞ്ഞു.​

​സിനിമയിലെ പോലെ കോൺഗ്രസ്സിൽ പവർ ഗ്രൂപ്പുണ്ട്. പ്രായമായ സ്ത്രീകളെ കോൺഗ്രസ്സിൽ പരിഹസിക്കുന്നു. ​പ്രതിപക്ഷനേതാവും പവർ  ഗ്രൂപ്പിലുണ്ടെന്ന് ഗോവിന്ദൻ പരിഹസിച്ചു.

Related Articles

- Advertisement -spot_img

Latest Articles