28.4 C
Saudi Arabia
Monday, March 30, 2026
spot_img

ആംബുലൻസ് താഴ്‌ചയിലേക്ക് മറിഞ്ഞു രോഗി മരിച്ചു.

കൊച്ചി: എറണാകുളത്ത് ആംബുലൻസ് മറിഞ്ഞു ഒരാൾ മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്.

എറണാകുളം പിറവം മുളക്കുളത്താണ് അപകടമുണ്ടായത്. റോഡിൽ നിന്നും ആംബുലൻസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.

രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലുപേരാണ് ആംബുലൻസിലുണ്ടായിരുന്നത് ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles