29 C
Saudi Arabia
Thursday, February 12, 2026
spot_img

ബേങ്ക് തിരഞ്ഞെടുപ്പിലെ സംഘർഷം : കോഴിക്കോട് ജില്ലയിൽ നാളെ കോണ്ഗ്രസ് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്.
ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ, എം.കെ.രാഘവൻ എം.പി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം കെ രാഘവൻ എംപി ആരോപിച്ചു. വ്യാപകമായി കള്ളവോട്ട് ചെയ്തു. പൊലീസ് നിഷ്ക്രിയമായി നോക്കി നിന്നു. സിപിഐഎം പ്രവർത്തകർ അഴിഞ്ഞാടി. കെപിസി ജനറൽ സെക്രട്ടറി പിഎം നിയാസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റുവെന്നും എം കെ രാഘവൻ ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles