23.5 C
Saudi Arabia
Sunday, March 29, 2026
spot_img

ഷാൻ വധക്കേസ്; നാലു പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: എസ്‌ഡിപിഐ നേതാവായിരുന്ന അഡ്വ. കെ എസ് ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്ത നാല് ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്.

ജാമ്യം ലഭിച്ച കേസിലെ മറ്റു അഞ്ചു പ്രതികളുടെ വിഷയത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെയുള്ള പ്രോസിക്ക്യൂഷന്റെ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

2021 ഡിസംബർ 18 നാണ് ഷാൻ കൊല്ലപ്പെടുന്നത്. ഇതേ തുടർന്ന് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടിരുന്നു.

Related Articles

- Advertisement -spot_img

Latest Articles