ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയുടെ ദേഹത്ത് ഗേറ്റ് മറിഞ്ഞു വീണ് കുട്ടി മരണപെട്ടു. നിലമ്പൂർ മണലോടിയിൽ വാടകക്ക് താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്റെ മകൾ അയറയാണ് മരണപ്പെട്ടത്. ഞായറാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ ദേഹത്ത് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. വീട്ടുകാർ പുറത്തില്ലാത്ത സമയത്താണ് അപകടം നടന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും യാത്ര മധ്യേ കുട്ടി മരണപ്പെടുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles