ഡൽഹി ചെങ്കോട്ട സ്ഫോടനം; ഭീകരാക്രമണ സാധ്യത ഉൾപ്പെടെ പരിശോധിക്കും- അമിത് ഷാ

ന്യൂഡൽഹി:ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യത ഉൾപ്പെടെ എല്ലാ കോണുകളും പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് സമീപം സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിനടുത്തായിരുന്നു സ്ഫോടനം നടന്നത്. ഹ്യുണ്ടായ് ഐ20 കാറിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് സ്ഫോടനമുണ്ടായത്.

വിവരമറിഞ്ഞ ഉടൻ തന്നെ ഡൽഹി ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് ടീമുകൾ സ്ഥലത്തെത്തി. എൻ.എസ്.ജി., എൻ.ഐ.എ. സംഘങ്ങൾ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സംഭവസ്ഥലത്ത് വിശദമായ പരിശോധന ആരംഭിച്ചു. ഭീകരാക്രമണ സാധ്യത ഉൾപ്പെടെ എല്ലാ കോണുകളും പരിശോധിക്കുമെന്നും, യു.എ.പി.എ, സ്ഫോടകവസ്‌തു നിയമം എന്നിവ പ്രകാരം കേസെടുത്തതായും അമിത് ഷാ അറിയിച്ചു.

സ്ഫോടന സ്ഥലവും, പരിക്കേറ്റവരെ പ്രവേശിപ്പിച്ച എൽ.എൻ.ജെ.പി.ആശുപത്രിയും അമിത് ഷാ സന്ദർശിക്കുകയും പരിക്കേറ്റവർക്ക് എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്‌തു.

 

Related Articles

- Advertisement -spot_img

Latest Articles