ലൈംഗികാരോപണക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ലൈംഗികാരോപണക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. എം.എൽ.എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്.

കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും വിശദമായ വാദം കേട്ട ശേഷം മറ്റ് കാര്യങ്ങൾ പരിഗണിക്കുമെന്നും ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles