ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം വർഗീയത; സി.പി.എമ്മിന്റെ പ്രീണനം ബി.ജെ.പിക്ക് ഗുണമായി: വി.ഡി. സതീശൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട കനത്ത പരാജയത്തിന് കാരണം വർഗീയ രാഷ്ട്രീയം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പി.യുടെ അതേ അജണ്ടയാണ് സി.പി.എം. കളിക്കുന്നതെന്നും, സി.പി.എം. സ്വീകരിച്ച ഭൂരിപക്ഷ വർഗീയ പ്രീണനം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്തെന്നും അദ്ദേഹം വിമർശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം ‘ടീം യു.ഡി.എഫിന്റെ’ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും, യു.ഡി.എഫ്. ഒറ്റക്കെട്ടായി നിന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു. കൂടാതെ, തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എം.എം. മണി എം.എൽ.എ. വോട്ടർമാർക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം, മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന സി.പി.എം. നേതാക്കളുടെ മനസ്സിലിരിപ്പാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടാനായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പ്രസ്താവിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles