28.9 C
Saudi Arabia
Saturday, April 25, 2026
spot_img

മക്കയിൽ ഫിറ്റ് ഫോർ ക്ലബ്ബ് രൂപീകരിച്ചു

മക്ക : പ്രവാസികളുടെ ആരോഗ്യം സംരക്ഷണം ലക്ഷ്യമാക്കി മക്കയിൽ ഫിറ്റ് ഫോർ ക്ലബ്ബ് രൂപീകരിച്ചു. സൂഖ് സൂരി ഓപ്പൺ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന ട്രൈനിംഗ് സംഗമം പ്രശസ്ത ട്രൈനർ അൻവർ മാഷ് ഉദ്‌ഘാടനം ചെയ്തു. പ്രവാസികളിൽ അധികപേരും അനി യന്ത്രിതമായ ഭക്ഷണ രീതിയും താളം തെറ്റിയ ഉറക്കവുമാണ് പിന്തുടരുന്നത്. നാം ക്ഷണിച്ചു വരുത്തുന്ന പല രോഗങ്ങൾ ക്കും പ്രതിവിധിയാണ് നിരന്ത രമായ വ്യായാമം. കൃത്യമായ വ്യായാമം ശീലമാക്കിയാൽ ശാരീരിക മാനസിക ഉന്മേഷം പ്രധാനം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ക്ലബ് അംഗങ്ങൾക്ക് അൻവർ മാഷ് ഫിറ്റ്നസ് പരിശീലനം നൽകി. മക്കയിലെ 34 യൂണിറ്റുകളിൽ 10 പേരടങ്ങുന്ന ക്ലബ്ബ് രൂപീകരിച്ചു. ഒരു ക്യപ്പറ്റൻ, കോഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ എല്ലാ ദിവസവും വ്യായാമം നടത്തും. ആഴ്ചയിൽ റീജിയൻ തലത്തിൽ ഒരുമിച്ചു കൂടുകയും ചെയ്യും. പരിപാടിയിൽ ഐ.സി.എഫ് ജനറൽ സെക്രട്ടറി സൽമാൻ വെങ്ങളം, ഡെപ്യൂട്ടി പ്രസിഡൻറ് ഹനീഫ് അമാനി, വെൽഫെയർ സെക്രട്ടറി ജമാൽ മുക്കം, അബൂബക്കർ മിസ്ബാഹി, ഹംസ കണ്ണൂർ, ഖയ്യൂം ഖാദിസിയ, ഫഹദ് തൃശ്ശൂർ എന്നിവർ സംബന്ധിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles