21.8 C
Saudi Arabia
Thursday, April 23, 2026
spot_img

ഐ. സി എഫ് രക്തദാന ക്യാമ്പ്: രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) ബഹ്റൈൻ സർവീസ് ഡിപ്പാർട്മെന്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പിന്റെ രജിസ്ടേഷൻ ഉദ്ഘാടനം നാഷണൽ പ്രസിഡണ്ട് കെ. കെ. അബൂബക്കർ ലത്വീഫി നിർവഹിച്ചു.

മെയ് 22 ന് വെളളിയാഴ്ച കാലത്ത് 7 മണി മുതൽ 1 മണി വരെ നടക്കുന്ന ക്യാമ്പിൽ നേരത്തെ പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് രക്ത ദാനത്തിന് അവസരം. ഐ. സി എഫ് യൂണിറ്റ് – റീജിയൻ ഘടകങ്ങൾ വഴി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പേരുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് സിയാദ് വളപട്ടണം (33870037), സി എച്ച് അശ്റഫ് ( 3362 5767) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ‘

മനാമ സുന്നി സെന്ററിൽ നടന്ന ചടങ്ങിൽ കെ. സി സൈനുദ്ധീൻ സഖാഫി, സുലൈമാൻ ഹാജി, ശമീർ പന്നൂർ, സിയാദ് വളപട്ടണം, മുസ്ഥഫ ഹാജി കണ്ണപുരം, ശിഹാബ് സിദ്ദീഖി, ശംസുദ്ധീൻ സുഹ് രി എന്നിവർ സംബന്ധിച്ചു

 

Related Articles

- Advertisement -spot_img

Latest Articles