ഹജ്ജിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ താമസസ്ഥലത്ത് അന്തരിച്ചു

മക്ക: ഹജ്ജ് കർമത്തിനായി വിശുദ്ധ നഗരമായ മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ താമസസ്ഥലത്ത് വെച്ച് നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പഞ്ചായത്ത് അരക്കുപറമ്പ് പള്ളിക്കുന്ന് സ്വദേശി ഉമ്മത്തൂർ ചെറിയ കുഞ്ഞുണ്ണി (65) ആണ് മക്കയിൽ മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ഹറമിന് സമീപമുള്ള താമസസ്ഥലത്തായിരുന്നു അന്ത്യം. പരേതനായ കുഞ്ഞയമുവിന്റെ മകനായ ഇദ്ദേഹം ‘ഉമ്മത്തൂർ കുഞ്ഞുണ്ണി കാക്കു’ എന്നാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹം ഭാര്യ നഫീസ തേലക്കാടിനൊപ്പം സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനായി മക്കയിലെത്തിയത്. തീർത്ഥാടനത്തിനിടെ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്. മക്കൾ: ഷബീർ (ജിദ്ദ), സറീന, ഷഫീഖ് (ജിദ്ദ), ആഷിഖ്, സിംസാറുൽ ഹഖ് ഫൈസി, നുസൈബ. മരുമക്കൾ: അസ്മ (കല്ലടി, താഴെക്കോട്), നസ്റുദ്ധീൻ ആണിയൻ പറമ്പിൽ (കൊമ്പാക്കൽ കുന്ന്), ഫസീഹ ഫർഹാന (കുന്നപ്പള്ളി), ഇർഷിദ (അങ്ങാടിപ്പുറം), ഫൗസിയ (ഐലക്കര), യൂനുസ് കോഴിപ്പറമ്പൻ (പട്ടിക്കാട്).

മരണവിവരമറിഞ്ഞ് ജിദ്ദയിലുള്ള മക്കളും ബന്ധുക്കളും മക്കയിലെത്തിയിട്ടുണ്ട്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികളും ബന്ധുക്കളും അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles