ഓടിക്കൊണ്ടിരുന്ന ബസിന്റെ ഓട്ടോമാറ്റിക് വാതിലിലൂടെ യാത്രക്കാരി പുറത്തേക്ക് വീണു; ഗുരുതര പരിക്ക്

കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ബസിന്റെ ഓട്ടോമാറ്റിക് വാതിലിലൂടെ യാത്രക്കാരി പുറത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി പൊയിൽകാവ് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം നടന്നത്. ബസ്സിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഓട്ടോമാറ്റിക് ഡോറിലൂടെ യാത്രക്കാരി അപ്രതീക്ഷിതമായി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ ബസ് നിർത്തുകയും പരിക്കേറ്റ യാത്രക്കാരിയെ കൊയിലാണ്ടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles