ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി നവാഗത സംഗമം സംഘടിപ്പിച്ചു

ജിദ്ദ: “നവാഗതരെ വരൂ കെ എം സി സി യിൽ കൈകോർക്കാം”എന്ന ശീർഷകത്തിൻ ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി നവാഗത സംഗമം സംഘടിപ്പിച്ചു.പുതുതായി പ്രവാസലോകത്ത് എത്തിയ യുവാക്കളെ സംഘടനയിലേക്ക് ചേർക്കുന്നതിൻ്റെ ഭാഗമായിയിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര ഉൽഘാടനം ചെയ്തു. ജിദ്ദ മലപ്പുറം കെ എം സി സി പ്രസിഡൻ്റ് ഇസ്‌മായിൽ മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഫിർദൗസ് വാഫി വിഷയാവതരണം നടത്തി.

ജിദ്ദ സെൻട്രൽ കമ്മറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്‌ഹാഖ്, വൈസ് പ്രസിഡൻ്റ് അഷ്‌റഫ് മുല്ലപ്പള്ളി, മണ്ഡലം ഭാരവാഹികളായ റഷീദ് മാമ്പ്ര, കരിം പടിക്ക മണ്ണിൽ, റസീന പള്ളിപറമ്പൻ വിവിധ പഞ്ചായത്ത് ഭാരവാഹികളും ആശംസകൾ നേർന്നു. അഷ്‌റഫ് കാപ്പാട് അധ്യക്ഷത വഹിച്ചു. സഫീർ ബാവ സ്വാഗതവും, ശിഹാബ് പടിക്കമണ്ണിൽ നന്ദിയും പറഞ്ഞു. സലീം സഡാഫ്കോ, നാസർ കൊഴിഞ്ഞിൽ, ജാഫർ, ഖമറുസ്സമാൻ, അഫ്‌സൽ ചേരിയിൽ, സക്കീർ, നുഫൈൽ, സഫീർ പുലാശ്ശേരി, സൈതലവി ഇല്ലിക്കുത്ത്, ശാഫി പാറടി, ശമീം, ഷുക്കൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles