റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2ന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി സെക്രട്ടറി സുനിൽ കുമാർ കെസിഎ പ്രസിഡന്റ് ഷെബിൻ ജോർജിന് ഫിക്സർ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
സിൽവർ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയർമാൻ നൗഫൽ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കേളി സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഫക്രുദീന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങ് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, പ്രഭാകരൻ കണ്ടോന്താർ, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ എന്നിവർ ആശംസകൾ നേർന്നു. ടീം അംഗങ്ങളുടെ സംശയങ്ങൾക്ക് രാജേഷ് ചാലിയാർ മറുപടി നൽകി.
റിയാദിലെ 24 ടീമുകളാണ് മൂന്ന് മാസത്തോളം നീളുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് എ: എസ്ആർഎസിഒ, സ്പാർകെൻസ്, കേരള കിങ്സ്, കോക്കൻ ഫൈറ്റേഴ്സ്.
ഗ്രൂപ്പ് ബി: ഈഗിൾ സ്ട്രൈക്കേഴ്സ്, ഡെസർട്ട് ഡെമോൺസ്, എക്സ്ട്രീം ക്രിക് ക്ലബ്, ട്രാവൻകൂർ.
ഗ്രൂപ്പ് സി: ഒലയ ക്രിക്കറ്റ് ക്ലബ് (ഒസിസി), രത്നഗിരി, ഫാൽക്കൺ ക്രിക്കറ്റ് ടീം, എഫ്സിആർ.
ഗ്രൂപ്പ് ഡി: ഗോൾഡൻ മില്ലർ, ഉസ്താദ് ഹോട്ടൽ, കൊക്കൻ ബാദ്ഷാ, അൽ ഉഫൂഖ്.
ഗ്രൂപ്പ് ഇ: എംസിസി, കേരള സ്ട്രൈക്കേഴ്സ് റിയാദ്, റെബൽസ് റിയാദ്, ഗ്ലോബ്വിൻ.
ഗ്രൂപ്പ് എഫ്: സ്മാഷസ്, റിയാദ് ഹോക്സ്, ഫ്രൈഡേ ഫൈറ്റേഴ്സ്, സ്ട്രൈക്കേഴ്സ് 11 റിയാദ്.
സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് ഒന്നിന് സുലൈ കെസിഎ–എംസിഎ സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം ഡിസംബർ മാസത്തിലാണ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ടൂർണമെന്റ് റിയാദിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
സിൽവർ ജൂബിലി സംഘാടക സമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും സ്പോർട്സ് കമ്മിറ്റി ജോയിന്റ് കൺവീനർ രാജേഷ് ചാലിയാർ നന്ദിയും പറഞ്ഞു.



