ജിദ്ദ: കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിനിയും പ്രവാസിയുമായ യുവതി ജിദ്ദയിൽ നിര്യാതയായി. കുണ്ടുങ്ങൽ സ്വദേശി സി.പി. ബഷീറിന്റെ ഭാര്യ പടന്നയിൽപറമ്പ് ജസ്ന (35) ആണ് അന്തരിച്ചത്. ജിദ്ദയിലെ അനാകിഷിൽ താമസിച്ചുവരികയായിരുന്ന ഇവർ കുറച്ചുദിവസങ്ങളായി അസുഖബാധിതയായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ: ഹസ്സ ബഷീർ, യസ്സാൻ ബഷീർ. നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ അനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.



