ഏതൊരു ആക്രമണത്തിനും പ്രവചനാതീതമായ തിരിച്ചടി നൽകും; അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാന്റെ സൈനിക മേധാവി

ടെഹ്‌റാൻ: ഇറാന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തെയും കടുത്ത ശക്തിയോടെയും ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെയും അതിശക്തമായി നേരിടുമെന്ന് ഇറാന്റെ ആംഡ് ഫോഴ്സസ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലി അബ്ദുല്ലാഹി. പുതിയ ഏതൊരു യുദ്ധം ഉണ്ടായാലും അതിന്റെ അവസാനം തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും, അമേരിക്കയ്ക്കും ഇസ്രായേലിനും ഊഹിക്കാവുന്നതിലും അപ്പുറമുള്ള പ്രത്യാക്രമണമായിരിക്കും നേരിടേണ്ടി വരികയെന്നും അദ്ദേഹം വ്യക്തമാക്കി.

പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ നിർദ്ദേശപ്രകാരമാണ് രാജ്യം പ്രവർത്തിക്കുന്നതെന്നും, ശത്രുക്കളുടെ വിവരങ്ങളും പുതിയ ലക്ഷ്യസ്ഥാനങ്ങളും അടങ്ങിയ പട്ടിക ഇറാന്റെ പക്കലുണ്ടെന്നും അബ്ദുല്ലാഹി അറിയിച്ചു. ആക്രമണങ്ങൾക്കായി ശത്രുക്കൾ ആദ്യം മുന്നേറാൻ ഇറാൻ കാത്തിരിക്കില്ലെന്നും, ഏതെങ്കിലും തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങളുടെ സൂചന ലഭിച്ചാൽ മറുപടി നൽകാനുള്ള സമയവും രീതിയും തങ്ങൾ സ്വയം തീരുമാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ നീക്കങ്ങൾ രഹസ്യാന്വേഷണ വിഭാഗം വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ലക്ഷ്യസ്ഥാനങ്ങൾ നിരന്തരം പരിഷ്കരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ സൈനിക മേധാവി, രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള അധിനിവേശത്തെയും അവസാന ശ്വാസം വരെ ചെറുക്കുമെന്നും കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles