റമദാൻ നോമ്പ് തുറ: മക്കയിലും മദീനയിലും ഇഫ്താർ ഭക്ഷണ വിതരണത്തിനായി ടെണ്ടർ ക്ഷണിച്ച് ജനറൽ അതോറിറ്റി

മക്ക: 1448 ഹിജ്റയിലെ റമദാൻ മാസത്തിൽ മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും നോമ്പ് തുറക്കുന്ന തീർത്ഥാടകരിലേക്ക് ഇഫ്താർ ഭക്ഷണമെത്തിക്കുന്നതിനായി ടെണ്ടർ നടപടികൾ ആരംഭിച്ചു. ഹറം പള്ളി, പ്രവാചക പള്ളി കാര്യങ്ങളുടെ ചുമതലയുള്ള ജനറൽ അതോറിറ്റിയും നുസുക് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും സംയുക്തമായാണ് കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മികച്ച നിലയിൽ ഭക്ഷണം വിതരണം ചെയ്യാൻ ശേഷിയുള്ള യോഗ്യരായ കമ്പനികളെയാണ് ഈ ടെണ്ടറിലൂടെ തെരഞ്ഞെടുക്കുന്നത്.

ടെണ്ടറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ കഴിഞ്ഞ മൂന്ന് വർഷമായി പ്രതിവർഷം കുറഞ്ഞത് 50 ദശലക്ഷം സൗദി റിയാൽ വരുമാനമുള്ളവരായിരിക്കണം. ഒറ്റ ദിവസം കൊണ്ട് 150,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത മുൻപരിചയം, ലൈസൻസുള്ള ഫുഡ് പ്രൊഡക്ഷൻ ഫെസിലിറ്റി, ഭക്ഷണത്തിനായി കുറഞ്ഞത് 15 റഫ്രിജറേറ്റഡ് വാഹനങ്ങൾ, ഭക്ഷണ നിർമ്മാണത്തിലോ വിതരണത്തിലോ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവ നിർബന്ധമാണ്.

കൂടാതെ ISO 22000, FSSC 22000 പോലുള്ള അംഗീകൃത ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കറ്റുകളും നിയമപരമായ എല്ലാ ലൈസൻസുകളും കമ്പനികൾ കൈവശം വെച്ചിരിക്കണം. താൽപ്പര്യമുള്ള കമ്പനികൾക്ക് നവംബർ 8 മുതൽ നവംബർ 10, 2026 വരെ ‘സുഫർ’ (Sufar) സപ്ലൈയർ ക്വാളിഫിക്കേഷൻ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് sular.org സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles