കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ വീട്ടിൽ ജ്യോതി (56), മകൻ നവീൻ (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. അയൽവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. അമ്മയെ വെട്ടിക്കൊന്ന ശേഷം മകൻ നവീൻ ജീവനൊടുക്കിയതാണെന്നാണ് മട്ടന്നൂർ പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



