18.2 C
Saudi Arabia
Wednesday, March 25, 2026
spot_img

ബിഹാർ സ്വദേശി വാഹന അപകടത്തിൽ മരണപെട്ടു.

ബിഷ: ബിഹാർ സ്വദേശി ബിഷയിൽ വാഹന അപകടത്തിൽ മരണപെട്ടു. ബിഷക്ക് സമീപം തിനിയാ എന്ന സ്ഥലത്ത് ഡയന ട്രക്ക് ക്യാബിൻ ഓപ്പനാക്കി അറ്റകുറ്റ ജോലി ചെയ്‌തു കൊണ്ടിരിക്കെയായിരുന്നു അപകടം. വാഹനത്തിൻറെ ക്യാബിൻ സ്റ്റാൻഡ് പൊട്ടി ദേഹത്തു വീഴുകയായിരുന്നു. ക്യാബിനുള്ളിൽ കുടുങ്ങിയാണ് മരണപ്പെട്ടത്.

ബീഹാർ ചാമ്പറാൻ സ്വദേശി മൊഹമ്മദ് അഫ്സൽ (53) ആണ് മരിച്ചത്. അഫ്‌സലിനെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന്, കൂടെ താമസിക്കുന്ന പാകിസ്ഥാൻ പൗരൻ ജോലി സ്ഥലത്ത് അന്വേഷിച്ചു പോവുകയായിരിന്നു. അഫസ്ൽ ഡയനയുടെ ക്യാബിനുള്ളിൽ കുടുങ്ങി മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടനെ പോലീസിനെ വിളിക്കുകയും പോലീസും ആംബുലൻസും എത്തി മൃതദേഹം തബാല ഹോസ്പിറ്റലിലേക്ക് മാറ്റി.

പോസ്‌റ്റ്മോർട്ടം കഴിഞ്ഞു നിയമ നടപടി പൂർത്തിയാക്കി മൃതദേഹം ബിഷയിൽ ഖബറടക്കും. 25 വർഷമായി ജിദ്ദയിൽ ജോലി ചെയ്‌തുവന്നിരുന്ന അഫ്‌സൽ എക്സിറ്റിൽ പോയി പുതിയ വിസയിൽ വന്നതായിരുന്നു. ബിഷയിൽ എത്തിയിട്ടു രണ്ട് മാസം മാത്രമായതേയുള്ളൂ. അഫ്‌സലിന് ഭാര്യയും നാലു കുട്ടികളും ഉണ്ട്. നിയമ നടപടി പൂർത്തിയാക്കാൻ വേണ്ടി ജിദ്ദ കോൺസിലേറ്റ് സിസിഡബ്ലിയുഎ മെമ്പർ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ നിയമ നടപടി പൂർത്തിയാക്കി വരുന്നു

Related Articles

- Advertisement -spot_img

Latest Articles