എക്‌സ്പ്രസ് നേരത്തെ പറന്നു; യാത്രക്കാർ പെരുവഴിയിലായി

കോഴിക്കോട്: സ്ഥിരമായി വൈകി ഓടാറുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നേരത്തെ പറന്നതോടെ യാത്രക്കാർ പെരുവഴിയിലായി. നിശ്ചിത സമയത്തേക്കാൾ നാല് മണിക്കൂർ നേരത്തെയാണ് വിമാനം പറന്നത്.  സമയം മാറ്റിയ വിവരം അറിയിച്ചില്ലെന്ന് പറഞ്ഞു യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെച്ചു. എന്നാൽ സമയമാറ്റം യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്ന് വിമാന കമ്പനി വിശദീകരിച്ചു.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഇന്നലെ രാത്രി 8.30ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നേരം നാല് മണിക്ക് പുറപ്പെട്ടത്. സമയമാറ്റം അറിയാതെ എത്തിയ യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. സമയമാറ്റം ഇവരെ അറിയിച്ചില്ലെനാണ് ഇവർ പറയുന്നത്.
.
അതേസമയം, യാത്രക്കാരെ വിവരം അറിയിച്ചിരുന്നുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് തുക തിരിച്ചു തരാമെന്ന് പിന്നീട് വിമാനക്കമ്പനി അറിയിച്ചുവെന്ന് യാത്രക്കാർ പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles