വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: പാറക്കല്‍ അബ്ദുള്ള എസ്.പിക്ക് പരാതിനല്‍കി

വടകര: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് വൈകുന്നേരം പ്രചരിച്ച വിവാദ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടിന് പിന്നിലുള്ള യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപെട്ട് മുസ്‌ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുല്ല റൂറൽ എസ് പിക്ക് പരാതി നൽകി. ആരോപണ വിധേയനായ കാസിം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വിവാദ സ്ക്രീൻ ഷോട്ട് പ്രചരിച്ചു മണിക്കൂറുകള്‍ക്കകം കാസിം പോലീസില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ എഫ്.ഐ.ആര്‍. ഇടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് അബ്ദുല്ല പറഞ്ഞു. അത് കൊണ്ടാണ് ഇന്ന് എസ് പിക്ക് പരാതി നൽകിയത്.

ഈ കേസിൽ ആരോപണവിധേയനായ കാസിം തന്നെ പലതവണ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും ഫോണ്‍ വിദഗ്ധ പരിശോധനക്ക് സമര്‍പ്പിച്ചിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും അബ്ദുല്ല ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles