പോക്‌സോ കേസ് അതിജീവിത ദുരൂഹസാഹചര്യത്തില്‍ മരിച്ചു; കൊലപാതകമെന്നു സംശയം

ഇടുക്കി: 17 കാരിയായ പോക്‌സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇന്നു രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.

രണ്ടു വര്‍ഷം മുന്‍പാണ് ഈ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

- Advertisement -spot_img

Latest Articles