വളാഞ്ചേരി സ്വദേശി അൽ ബാഹയിൽ മരണപെട്ടു

അൽ ബാഹ: മലപ്പുറം വളാഞ്ചേരി സ്വദേശി അൽ ബാഹയിൽ മരണപെട്ടു. മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി മുസ്തഫ കട്ടചിറ (55) യാണ് അൽബാഹ കിങ് ഫഹദ് ഹോസ്പിറ്റലിൽ മരണപ്പെട്ടത്. അൽബാഹ അത്താവിലയിലെ ഹുബൂബ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്‌തുവരികയായിരുന്നു. ജോലിക്കിടെ ദേഹാസ്വസ്‌ത്യത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കിങ് ഫഹദ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

20 വർഷക്കാലമായി പ്രവാസിയായി തുടരുന്ന മുസ്തഫ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. മൂന്ന് മാസം മുൻപാണ് അവധി കഴിഞ്ഞ് അൽബാഹയിൽ തിരിച്ചെത്തിയത്. വെണ്ടല്ലൂർ കട്ടചിറ അബ്ദുറഹിമാന്റെയും പാത്തുട്ടിയുടെയും രണ്ടാമത്തെ മകനാണ് മുസ്തഫ.

ഭാര്യ റാബിയ, തസ്നിയ (28), ഹാദിയ (19), മുഹമ്മദ്‌ സിനാൻ (17) എന്നിവർ മക്കളും സൈതലവി, ഷംസുദീൻ ( യുഎഇ) ഷാഹുൽ ഹമീദ് എന്നിവർ സഹോദരന്മാരുമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles