26.2 C
Saudi Arabia
Tuesday, March 24, 2026
spot_img

യൂത്ത് കോൺഗ്രസ്സ് സംസഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ദമ്മാമിൽ എത്തിച്ചേർന്നു.

ദമ്മാം: ഓ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് വനിതാ വേദിയുടെ ക്ഷണം സ്വീകരിച്ച് യൂത്ത് കോൺഗ്രസ്സ് സംസഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ദമ്മാമിൽ എത്തിച്ചേർന്നു. ശ്രീമതി സോയയ്‌ക്ക് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ ഐ സി സി നേതാക്കൾ ഊഷ്‌മളമായ വരവേൽപ് നൽകി.

ഓ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് വനിതാ വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഓണചന്തം 2025 ൻ്റെ മുഖ്യാതിഥി ആയാണ് ഡോ: സോയ ജോസഫ് എത്തിച്ചേർന്നത്. 2025 ഒക്ടോബർ 17 വെള്ളിയാഴ്ച സൈഹാത്തിലെ ഖാത്തൂൽ ഖലീജ് ആഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.

വനിതാ വേദി പ്രസിഡൻറ് ലിബി ജയിംസ്, വനിതാ വേദി സഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹുസ്‌ന ആസിഫ് എന്നിവർ ഷാൾ അണിയിച്ച് മുഖ്യാതിഥിയെ സ്വീകരിച്ചു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ഒ ഐ സി സി കമ്മിറ്റി വൈസ് പ്രസിഡൻ്റ് പികെ അബ്ദുൽ കരീം, പ്രോവിൻസ് കമ്മിറ്റി ജനറൽ സെക്രട്ടറി പാർവ്വതി സന്തോഷ്, പ്രോവിൻസ് കമ്മിറ്റി സെക്രട്ടറിമാരായ ആസിഫ് താനൂർ, ഉസ്‌മാൻ കുന്നംകുളം വിവിധ കമ്മിറ്റി ഭാരവാഹികളായ ഷാഹിദ അബ്‌ദുൽ കരിം, സന്തോഷ് മുട്ടം, ജയിംസ് കൈപ്പളിൽ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles