മുംബൈയിൽ ഫ്ളാറ്റിന് തീപിടിച്ചു; മൂന്ന് മലയാളികൾ ഉൾപ്പടെ നാല് പേർ മരിച്ചു.

മുംബൈ: മുംബൈയിൽ ഫ്ളാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പടെ നാല് പേര് മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. നവി മുംബൈയിലെ വാഷി സെക്ടർ 14 ൽ സ്ഥിതി ചെയ്യുന്ന രഹേജ റസിഡൻസി ഹോക്‌സിംഗ് സൊസൈറ്റിയിലാണ് തീപിടുത്തമുണ്ടായത്.

പൂജ രാജൻ (39), സുന്ദർ ബാലകൃഷ്‌ണൻ (44), വേദിക സുന്ദർ ബാലകൃഷ്‌ണൻ (6), കമല ഹിരാൽ ജെയിൻ (84) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ പത്താം നിലയിലുണ്ടായ തീപിടുത്തം പിന്നീട് മറ്റു നിലകളിലേക്ക് പടരുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കരണമെന്നാണ് പ്രാഥമിക നിഗമനം. എസി യൂണിറ്റ് പൊട്ടിത്തെറിച്ചാണ് പകടമ ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അഗ്നി ശമം സേനയുടെ അഞ്ച് ഫയർ എഞ്ചിൻ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 

Related Articles

- Advertisement -spot_img

Latest Articles