27.1 C
Saudi Arabia
Tuesday, February 24, 2026
spot_img

കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി : മഹാരാജാസ് കോളജ് വിദ്യാര്‍ഥിനി ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാടന്‍പാട്ട് കലാകാരികൂടിയായ വിദ്യാര്‍ഥി കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ ഉച്ചയ്ക്ക് 12 മണിയോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം.
മഹാരാജാസ് കോളജില്‍ രണ്ടാംവര്‍ഷ ബിഎ മലയാളം വിദ്യാര്‍ഥിനിയാണ്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍. ബുധനാഴ്ച രാവിലെ 9 മണിക്ക് പോസ്റ്റ്‌മോര്‍ട്ടം നടക്കും.

നാടന്‍പാട്ട് സംഘങ്ങള്‍ക്കൊപ്പം പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരുന്നു. മുളകള്‍ കൊണ്ടും കുരുത്തോല കൊണ്ടും കലാരൂപങ്ങള്‍ ഉണ്ടാക്കുന്നതിലും മിടുക്കിയായിരുന്നു. മഹാരാജാസില്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

 

Related Articles

- Advertisement -spot_img

Latest Articles