15.8 C
Saudi Arabia
Thursday, March 26, 2026
spot_img

അലിഫ് വിദ്യാർഥികളുമായി സംവദിച്ച് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്

റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന ‘എക്സ്പേർട്ട് ടോക്സ് സീരിയസ്’ അഞ്ചിൽ വിദ്യാർഥികളുമായി ക്രിയാത്മകമായി സംവദിച്ച് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്. ‘റീഡ് ആൻഡ് റിജോയ്സ്’ എന്ന ശീർഷകത്തിൽ അലിഫ് ഇന്റർനാഷണൽ സ്കൂളിൽ നടപ്പിലാക്കുന്ന വാരാന്ത വായന പരിപാടിയുടെ ഉദ്ഘാടനവും ഗ്രാൻഡ് മാസ്റ്റർ നിർവഹിച്ചു.

അറിവന്വേഷണത്തിൻ്റെ അനന്തമായ സാധ്യതകളെ പരിചയപ്പെടുത്തിയും വൈജ്ഞാനിക ലോകത്തേക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചും ‘എക്സ്പേർട്ട് ടോക്സ് സീരിയസ് 5’ ശ്രദ്ധേയമായി. സംഗമത്തിൽ അലിഫ് സ്കൂളിലെ പത്താംതരം വിദ്യാർഥി അബ്ദുൽ അസീസ് രചിച്ച ‘ക്രിയേഷൻ മാൻസ് ബിഗസ്റ്റ് റിഗ്രഷൻ’ എന്ന പുസ്തകം ജി എസ് പ്രദീപ് അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹമദിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ആമുഖഭാഷണം നടത്തി.

ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles