കേരള എക്‌സ്‌പ്രസ്സിൽ വീണ്ടും അതിക്രമം: മദ്യപിച്ചെത്തിയ യാത്രക്കാരൻ പിടിയിൽ

കോട്ടയം: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്‌പ്രസ്സിൽ വീണ്ടും മദ്യപൻ്റെ അതിക്രമം. ഇന്ന് വൈകുന്നേരം ട്രെയിൻ കോട്ടയം സ്റ്റേഷൻ വിട്ടതിന് പിന്നാലെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ സ്ത്രീകളോട് മോശമായി പെരുമാറാൻ ശ്രമിച്ചു.

സ്ത്രീകൾ ഒഴിഞ്ഞുമാറിയെങ്കിലും ഇയാൾ ശല്യം തുടർന്നു. ഇതോടെ മറ്റ് പുരുഷ യാത്രക്കാർ ഇടപെട്ട് ഇയാളെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി. ട്രെയിൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയെ റെയിൽവേ പോലീസിന് (ആർ.പി.എഫ്) കൈമാറി.

ദിവസങ്ങൾക്ക് മുൻപ് ഇതേ ട്രെയിനിൽ വെച്ച് വർക്കലയിൽ മദ്യപിച്ചെത്തിയ ഒരു യാത്രക്കാരൻ യുവതിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട സംഭവം ഉണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നാലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മദ്യപരെ പിടികൂടാനായി പോലീസ് ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരിൽ പരിശോധന ശക്തമാക്കിയിരുന്നു. ഈ കർശന പരിശോധനകൾക്കിടയിലും കേരള എക്‌സ്‌പ്രസ്സിൽ വീണ്ടും സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായത് യാത്രക്കാർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles