റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ: പറങ്കിപ്പട 2026 ലോകകപ്പിന് യോഗ്യത നേടി

പോർട്ടോ: 2026 ഫിഫ ലോകകപ്പിന് പോർച്ചുഗൽ യോഗ്യത നേടി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക് തകർത്താണ് റോബർട്ടോ മാർട്ടീനസും സംഘവും ലോകകപ്പിലേക്ക് പ്രവേശനം ഉറപ്പാക്കിയത്. പോർട്ടോയിൽ നടന്ന ഈ മത്സരത്തിൽ സസ്‌പെൻഷൻ കാരണം സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിൽ ഇറങ്ങിയിരുന്നില്ല.

റൊണാൾഡോയുടെ അഭാവത്തിലും പോർച്ചുഗലിനായി ബ്രൂണോ ഫെർണാണ്ടസ്, ജാവോ നവാസ് എന്നിവർ ഹാട്രിക്ക് നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. റെനാറ്റോ വീഗ, ഗൊൺസാലോ റാമോസ്, ഫ്രാൻസിസ്കോ കൺസീസാവോ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. അർമേനിയക്കായി എഡ്വേർഡ് സ്പെർട്സ്യനാണ് ആശ്വാസ ഗോൾ നേടിയത്. അടുത്തിടെ അയർലാൻഡിനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചതിനാലാണ് റൊണാൾഡോയ്ക്ക് ഈ മത്സരം നഷ്ടമായത്. 2026 ലോകകപ്പിൽ കളിക്കുന്നതോടെ ആറ് ലോകകപ്പുകളിൽ പങ്കെടുക്കുന്ന താരമായി മാറാൻ റൊണാൾഡോക്ക് സാധിക്കും.

Related Articles

- Advertisement -spot_img

Latest Articles