ഒന്നര വയസുകാരന്റെ മുന്നിൽ 14-കാരിക്ക് പീഡനം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പത്തനംതിട്ട: 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് ബംഗാൾ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുവല്ലയിലെ കുറ്റൂരിലാണ് ഇതര സംസ്ഥാനക്കാരിയായ പതിനാലു കാരിക്ക് പീഡനം ഏൽക്കേണ്ടി വന്നത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.

കുറ്റകൃത്യം നടത്തുന്നതിന് മുമ്പ് പ്രതികൾ പെൺകുട്ടിയുടെ ഒന്നര വയസ്സുള്ള സഹോദരന്റെ വായ പൊത്തിപ്പിടിച്ചതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത് ചെയ്‌തതെന്നാണ് പോലീസ് നൽകുന്ന സൂചന. അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

 

Related Articles

- Advertisement -spot_img

Latest Articles