കൊച്ചി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുണ്ടായ ചാര മേഘം കാരണം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടു. മുൻകരുതലിന്റെ ഭാഗമായി ദുബായിലേക്കും ജിദ്ദയിലേക്കുമുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങളാണ് റദ്ദാക്കിയത്. ഇൻഡിഗോയുടെ കൊച്ചി-ദുബായ് (6E1475), ആകാശ എയറിന്റെ കൊച്ചി-ജിദ്ദ (QP550) വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്.
അന്തരീക്ഷത്തിൽ ചാര മേഘങ്ങൾ വ്യാപിച്ച സാഹചര്യത്തിൽ, വിമാനക്കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.



