കോഴിക്കോട് കോർപ്പറേഷനിൽ ഫാത്തിമ തഹ്‌ലിയക്ക് മിന്നും വിജയം; ഇടത് കോട്ടയിൽ വൻ ലീഡോടെ യു.ഡി.എഫ്. മുന്നേറ്റം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ കോഴിക്കോട് കോർപ്പറേഷനിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ അഡ്വ. ഫാത്തിമ തഹ്‌ലിയ ഉജ്ജ്വല വിജയം സ്വന്തമാക്കി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ ഫാത്തിമ തഹ്‌ലിയ, വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ വ്യക്തമായ ലീഡ് നിലനിർത്തിയാണ് വിജയം ഉറപ്പിച്ചത്.

ഫാത്തിമ 2135 വോട്ടുകൾ നേടിയപ്പോൾ, എതിരാളിയായ എൽ.ഡി.എഫ്. / ഐ.എൻ.എൽ. സ്ഥാനാർത്ഥി വി.പി. റഹിയനത്ത് ടീച്ചർക്ക് 826 വോട്ടുകൾ മാത്രമാണ് നേടാനായത്. 44 വർഷമായി ഇടത് കോട്ടയായി കണക്കാക്കിയിരുന്ന കോർപ്പറേഷനിൽ യു.ഡി.എഫ്. ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles