കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. വിജയാഹ്ളാദ പ്രകടനത്തിനിടെ സ്‌കൂട്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി കുറുമ്പൊയിലിൽ നടന്ന സംഭവത്തിൽ വട്ടോളി സ്വദേശി സന്ദീപ് ആണ് മരണപ്പെട്ടത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി ദേവാനന്ദിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ കുറുമ്പൊയിൽ വയലട റൂട്ടിൽ മരത്തുംപടിയിൽ വെച്ചാണ് സ്‌കൂട്ടർ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ക്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.



