20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

തൃശൂരിൽ പടക്കം കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ട്

തൃശൂർ: തൃശൂരിലെ ദേശീയപാതയിൽ നടത്തറ ഭാഗത്ത് പടക്കം കയറ്റിവന്ന പാഴ്‌സൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. കോയമ്പത്തൂരിൽ നിന്നും പടക്കം ഉൾപ്പെടെയുള്ള പാഴ്‌സലുകളുമായി എത്തിയ ലോറിക്കാണ് വ്യാഴാഴ്ച ഉച്ചയോടെ തീപിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന പടക്കങ്ങൾ ഒന്നടങ്കം പൊട്ടിത്തെറിച്ചതോടെ പ്രദേശം വലിയ പരിഭ്രാന്തിയിലായി. അപകടത്തിൽ ലോറി ഡ്രൈവറായ പുത്തൂർ സ്വദേശി അനൂജിന് നിസാര പരിക്കേറ്റു. തൃശൂരിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഏറെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്.

ലോറിയിലുണ്ടായിരുന്ന പടക്കങ്ങൾ മുഴുവനും കത്തിനശിച്ചു. ജനവാസ മേഖലക്ക് സമീപമാണ് അപകടം നടന്നതെങ്കിലും വൻ ദുരന്തം ഒഴിവായത് ആശ്വാസമായി. നിയമവിരുദ്ധമായാണ് പടക്കം പാഴ്‌സലായി അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയമവിരുദ്ധമായി പടക്കം അയച്ച പാഴ്‌സൽ കമ്പനിക്കെതിരെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles