27.1 C
Saudi Arabia
Tuesday, February 24, 2026
spot_img

ഹിന്ദു ഐക്യനീക്കം പാതിവഴിയിൽ; എസ്.എൻ.ഡി.പിയുമായുള്ള സഹകരണം തള്ളി എൻ.എസ്.എസ്

കോട്ടയം: സമുദായങ്ങൾ തമ്മിലുള്ള ഐക്യശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. എസ്.എൻ.ഡി.പി യോഗവുമായി ചേർന്ന് മുന്നോട്ട് പോകേണ്ടതില്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് തീരുമാനിച്ചു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഐക്യനീക്കം തള്ളിയത്. സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനാണ് താല്പര്യമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം ഐക്യ നീക്കങ്ങൾ പ്രായോഗികമല്ലെന്നും എൻ.എസ്.എസ് വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളോടും സമദൂര നിലപാട് പിന്തുടരുന്ന എൻ.എസ്.എസ്സിന് രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച ഐക്യ നിർദ്ദേശത്തോട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആദ്യം അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തുകയും അദ്ദേഹം പെരുന്നയിലെത്താൻ ഇരിക്കുകയുമായിരുന്നു. എന്നാൽ, മുൻകാലങ്ങളിലെ പരാജയപ്പെട്ട ഐക്യശ്രമങ്ങളും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ച് ഡയറക്ടർ ബോർഡ് ഈ നീക്കത്തെ എതിർക്കുകയായിരുന്നു. മറ്റ് സമുദായങ്ങളോടെന്നപോലെ എസ്.എൻ.ഡി.പിയോടും സൗഹൃദത്തിൽ തുടരുമെങ്കിലും സംഘടനാപരമായ ഐക്യം ഇനി ഉണ്ടാവില്ലെന്ന് ഇതോടെ ഉറപ്പായി.

 

Related Articles

- Advertisement -spot_img

Latest Articles